Top Stories
റമദാന്‍ മെട്രോ ഫെയര്‍ പത്തിന് തുടങ്ങും
June 05, 2017

05-Jun-2017
മഞ്ചേരി : സപ്‌ളൈകോയുടെ റമദാന്‍ മെട്രോ ഫെയര്‍ ജൂണ്‍ പത്തിന് തുടങ്ങും. മലപ്പുറം, കോഴിക്കോട്, ആലപ്പുഴ, കണ്ണൂര്‍ ഉള്‍പ്പെടെ ആറ് ജില്ലാ കേന്ദ്രങ്ങളിലായി ഓരോ ഫെയറുകളാണ് ഒരുക്കിയത്. ജില്ലയില്‍ മഞ്ചേരിയില്‍ നടക്കുന്ന ഫെയര്‍ ഭക്ഷ്യമന്ത്രി തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. മഞ്ചേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ആരംഭിക്കുന്ന ഫെയര്‍ 25ന് സമാപിക്കും. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് എട്ടു വരെയാണ് സപ്ലൈകോ മെട്രോഫെയറുകള്‍ പ്രവര്‍ത്തിക്കുക. ഉഴുന്ന്, വറ്റല്‍മുളക്, അരി തുടങ്ങി അവശ്യസാധനങ്ങളെല്ലാം പൊതുവിപണിയേക്കാള്‍ വിലക്കിഴിവില്‍ സപ്‌ളൈകോ റമദാന്‍ ഫെയറില്‍ ലഭിക്കും. ബിരിയാണി അരിയടക്കം റമദാന്‍ വിഭവങ്ങള്‍ക്കാവശ്യമായ എല്ലാ ഇനങ്ങള്‍ക്കും പുറമെ വഴുതന, വെണ്ട, പാവക്ക, പയര്‍, പടവലം, കാരറ്റ്, ബീന്‍സ്, കാബേജ് ഉള്‍പ്പെടെ 20ല്‍പരം പച്ചക്കറികളും ഹോര്‍ട്ടികോര്‍പ്പും വില്‍പനക്കായി എത്തിക്കും.

Share this post: