Top Stories
റെയില്‍വെ അധികൃതര്‍ക്കെതിരെ ഏകാംഗ പ്രതിഷേധം
December 08, 2016

07-Dec-2016

വള്ളിക്കുന്ന്‌: യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ദുരിതമായി മാറിയ പ്രശ്‌നത്തില്‍ റെയില്‍വെ അധികൃതര്‍ക്കെതിരെ ഏകാംഗ പ്രതിഷേധം. ഏകശബ്ദ പ്രതികരണ വേദി വള്ളിക്കുന്നിന്റെ ചെയര്‍മാന്‍ എം പി പുരുഷോത്തമനാണ്‌ ഏകാംഗ ഉപവാസ സമരം നടത്തുന്നത്‌. ലോക മനുഷ്യാവകാശ ദിനമായ പത്തിന്‌ രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറുവരെ വള്ളിക്കുന്ന്‌ റെയില്‍വെ സ്റ്റേഷന്‍ പരിസരത്താണ്‌ പരിപാടി. വള്ളിക്കുന്ന്‌ റെയില്‍വെ സ്റ്റേഷന്റെ പ്ലാറ്റ്‌ ഫോം റെയില്‍പാതക്ക്‌ സമാനമായതും സ്റ്റേഷന്‌ തെക്ക്‌ ഭാഗത്തായി നിര്‍മിച്ച അടിപ്പാലം നാട്ടുകാര്‍ക്ക്‌ ഉപകാരപ്രദമല്ലാതായതുമാണ്‌ പ്രതിഷേധത്തിന്‌ കാരണം.

Share this post: