Top Stories
റോഡരികിൽ ലോഡ് കണക്കിന് മാലിന്യം തള്ളിയ നിലയിൽ
July 03, 2017

03-Jul-2017
കൊണ്ടോട്ടി: പുളിക്കൽ പഞ്ചായത്തിലെ അരൂർ വള്ളിക്കാട് ഭാഗത്ത് റോഡരികിൽ ലോഡുകണക്കിന് മാലിന്യങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.പ്ലാസ്റ്റിക്ക് ചാക്കിൽ നിറച്ച മാലിന്യങ്ങൾ ലോറിയിൽ കൊണ്ടുവന്നു തള്ളിയതാണ്. ക്വാർട്ടേഴ്സുകൾ വീടുകൾ എന്നിവയിൽ നിന്നുള്ളവയാണ് മാലിന്യങ്ങൾ. പഴയ തുണികൾ, പ്ലാസ്റ്റിക് കവറുകൾ, പഴയ ചെരുപ്പുകൾ തുടങ്ങിയവയാണ് മാലിന്യങ്ങളിൽ ഏറെയും. കോഴിക്കോട് ഭാഗത്തു നിന്നും കൊണ്ടു വന്നവയാണിതെന്നു സംശയിക്കുന്നു.മഴക്കാലത്ത് ഉറവയിലൂടെ ജലസ്രോതസുകളിലേക്ക് വെള്ളമൊഴുകിപ്പോകുന്ന പ്രദേശമാണ് വള്ളിക്കാട് .പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ മാലിന്യങ്ങൾ വെള്ളത്തിൽ ഒഴുകി ജനവാസ കേന്ദ്രങ്ങളിലെത്തുന്നത് വൻ ഭീഷണിയുയർത്തുന്നു

Share this post: