07-Dec-2016
മങ്കട: മങ്കട മണ്ഡലത്തിലെ 15 റോഡുകള്‍ നവീകരിക്കുന്നതിനായി വെളളപൊക്ക ദുരുതാശ്വാസ നിധിയില്‍ നിന്ന് 30ലക്ഷം രൂപ അനുവദിച്ചതായി ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അറിയിച്ചു. 15 റോഡുകള്‍ക്ക് 2 ലക്ഷം വീതമാണ് അനുദിച്ചത്. മങ്കട ഗ്രാമപഞ്ചായത്തിലെ മഞ്ചേരി റോഡ്, പാറപ്പുറം റോഡ്, മങ്കടബാങ്കുംപടി ആശുപത്രി റോഡ്, വേരുംപുലാക്കല്‍ സ്കൂള്‍പടി മുക്കില്‍ റോഡ്, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിലെ കൂട്ടിലങ്ങാടി പെരിന്താറ്റിരി റോഡ്, പൂഴിക്കുന്ന്കരിയാര്ളിപാത്ത്വേ, കുറുവാ ഗ്രാമപഞ്ചാ യത്തിലെ പാങ്ങ്ചേണ്ടികടന്നാമുട്ടി റോഡ്, പാങ്ങ് തോറ പലകപറമ്പ് സ്കൂള്പടിറോഡ്, പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലെ പൂളേന്കുന്നന് ജംഗ്ഷന് തോണ്ടലാംകുന്നത്ത് റോഡ്, അമ്പലപ്പടിപനച്ചിക്കാട് റോഡ്, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ വെള്ളാട്ടുപറമ്പ് വെളുത്തേടത്ത്കുണ്ട് മുതിരിപ്പടിറോഡ,് കാച്ചിനിക്കാട് ഹെല്ത്ത്സെന്റര് ചെലൂര്‍ റോഡ്, മൂര്‍ക്കനാട് ഗ്രാമ പഞ്ചായത്തിലെ ടി ടി പടി തെനപറമ്പ് കൊളത്തൂര്‍ റോഡ്, പള്ളിയാല്‍കുളമ്പ് കോല്ത്തടം റോഡ് , അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ കല്ലിങ്ങല്‍ താഴെഅരിപ്ര റോഡ്, വഴിപ്പാറ ഓരാടംപാലം റോഡ് എന്നിവയ്ക്കാണ് വെള്ളപൊക്ക ദുരിതാശ്വാസ നിധിയില്‍ നിന്നും സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്.