Top Stories
ലക്ഷങ്ങള്‍ വിലവരുന്ന നിരോധിത മയക്ക് മരുന്നുമായിയുവാവ് അറസ്റ്റില്‍
June 07, 2017

07-Jun-2017
കരുവാരകുണ്ട്: ലക്ഷങ്ങള്‍ വിലവരുന്ന നിരോധിത മയക്ക് മരുന്നുമായിയുവാവ് അറസ്റ്റില്‍. മലപ്പുറം കോഡൂര്‍ സ്വദേശി ജലീല്‍ (44) നെയാണ് കരുവാരകുണ്ട് കരിങ്കംന്തോണിയില്‍ വെച്ച് എസ് ഐ പി ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അസ്റ്റ് ചെയ്തത്. പോലീസ് പിടികൂടാനെത്തിയപ്പോള്‍ ഇയാള്‍ മയക്കുമരുന്ന് കുത്തിവച്ചു കൊണ്ടിരിക്കുന്ന നിലയിലായിരുന്നുവെന്നും എസ് ഐ പറഞ്ഞു. ബ്രൗണ്‍ഷുഗര്‍, കഞ്ചാവ്, കറുപ്പ് ഇവ ഉപയോഗിക്കാനുള്ള സിറിഞ്ച്, മെഷര്‍മെന്റ് ഉപകരണം എന്നിവയും ഇയാളില്‍ നിന്ന് പിടികൂടിട്ടുണ്ട്. ഒരു ലക്ഷത്തോളം രൂപ വിലവരുന്ന ബ്രൗണ്‍ഷുഗര്‍, ഒന്നര കിലോ കഞ്ചാവ്, നാലു ഗ്രാം കറുപ്പ് തുടങ്ങിയവയും പ്രതിയില്‍ നിന്ന് കണ്ടെടുത്തു. 2004ല്‍ ഇതേ കേസില്‍ പ്രതി ആറു മാസം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മലപ്പുറത്ത് വച്ച് ഗുണ്ടാ ആക്റ്റ് പ്രകാരവും ഇയാള്‍ ശിക്ഷയനുഭവിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് കഞ്ചാവുമായി എക്‌സൈസ് അധികൃതര്‍ ഇയാളെ മലപ്പുറത്ത് വച്ച് പിടികൂടിയപ്പോള്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ ഇയാള്‍ മര്‍ദ്ദിച്ചതായും പോലീസ് പറഞ്ഞു. കരിങ്കന്‍ തോണിയിലെ വിവിധ ഭാഗങ്ങളില്‍ ഇയാളെ കൊണ്ടുപോയി പോലീസ് തെളിവെടുപ്പ് നടത്തി.

പ്രതി കരിങ്കംന്തോണിയില്‍ നിന്നും വിവാഹം കഴിച്ചതില്‍ രണ്ട് കുട്ടികളുണ്ട്. ഭാര്യ ഗര്‍ഭിണിയുമാണ്. കോഡൂരില്‍ ഇയാള്‍ക്ക് ഭാര്യയും മക്കളുമുണ്ട്. ഇയാള്‍ വേറെയും വിവാഹം കഴിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ജില്ലയില്‍ വിവിധയിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കടക്കം മയക്കുമരുന്നുവിതരണം നടത്തുന്ന പ്രധാന കണ്ണിയാണന്നും പോലീസ് അറിയിച്ചു.
പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും സി പി ഒമാരായ സെബാസ്റ്റ്ന്‍, രാകേഷ്, കെ രതീഷ്, എന്‍ ടി രാജീവന്‍, പ്രശാന്ത്, അന്‍സാര്‍, നജീബ്, സന്ദീപ്, അഭിലാഷ്, ബി ബിന്‍, ബിനീഷ് എന്നിവരും പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിലുണ്ടായിരുന്നു.

Share this post: