Top Stories
ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അവാര്‍ഡ്‌
June 02, 2017

02-Jun-2017

മലപ്പുറം : അന്താരാഷ്‌ട്ര മയക്കുമരുന്നു ദിനാചരണത്തോടനുബന്ധിച്ച്‌ 2016ല്‍ സംസ്ഥാനത്ത്‌ മികച്ച ലഹരിവിരുദ്ധ ബോധവത്‌്‌കരണ പ്രവര്‍ത്തനം നടത്തിയ സന്നദ്ധ സംഘടന, സന്നദ്ധ പ്രവര്‍ത്തകന്‍, മികച്ച പ്രവര്‍ത്തനം കാഴ്‌ചവച്ച സ്‌കൂള്‍, കോളേജ്‌, ലഹരിവിരുദ്ധ ക്ലബ്ബ്‌, ക്ലബ്ബ്‌ അംഗങ്ങള്‍ എന്നിവര്‍ക്ക്‌ അവര്‍ഡുകള്‍ നല്‌കുന്നു. ജില്ലാ ലഹരിവിരുദ്ധ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തെരഞ്ഞെടുക്കുന്ന എന്‍ട്രികളായിരിക്കും സംസ്ഥാന അവാര്‍ഡിനു പരിഗണിക്കുക. മേല്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തന മികവ്‌ തെളിയിക്കുന്ന പ്രോജക്‌ട്‌ റിപ്പോര്‍ട്ട്‌, രേഖകള്‍ എന്നിവ ജൂണ്‍ 12 നകം മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ്‌ ഡിവിഷന്‍ ഓഫീസില്‍ എത്തിക്കണം. അപേക്ഷ ഫോമുകള്‍ക്കും മാനദണ്ഡങ്ങള്‍ക്കുമായി എല്ലാ എക്‌സൈസ്‌ റെയ്‌ഞ്ച്‌, സര്‍ക്കിള്‍ ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്‌. വിശദവിവരങ്ങള്‍ക്ക്‌ 9447701622

Share this post: