Top Stories
ലീക്കുള്ള സിലിണ്ടര്‍ സോപ്പ്‌ ഒട്ടിച്ചു വിതരണം; ഒഴിവായത്‌ വന്‍ ദുരന്തം
December 03, 2016

03-Dec-2016
ചങ്ങരംകുളം: ഇന്ത്യന്‍ ഗ്യാസിന്റെ സിലിണ്ടറിന്റെ ലീക്ക്‌ അടച്ചത്‌ സോപ്പു കൊണ്ട്‌ ദുരന്തം ഒഴിവായത്‌ ഭാഗ്യംകൊണ്ട്‌. പാലപ്പെട്ടി സ്വാമിപടിക്കടുത്ത്‌ കറുത്തേടത്ത്‌ ഷെമ്മിയെന്നയാളുടെ വീട്ടിലാണ്‌ വെള്ളിയാഴ്‌ച കാലത്ത്‌ ഗ്യാസ്‌ സിലിണ്ടറില്‍ ലീക്ക്‌ കണ്ടത്‌. പൊന്നാനി ചമ്രവട്ടം ജംങ്‌ഷനിലെ സി എ ഏജന്‍സീസാണ്‌ ഇവിടെ ഗ്യാസ്‌ സിലിണ്ടര്‍ വിതരണം ചെയ്‌തത്‌. ഇന്നലെ രാവിലെ കൊണ്ടുവന്ന സിലിണ്ടറില്‍ മണം അനുഭവപ്പെടുകയും തുടര്‍ന്ന്‌ പരിശോധിച്ചപ്പോഴാണ്‌ സിലിണ്ടറിന്റെ ഒരു ഭാഗത്ത്‌ സോപ്പ്‌ വെച്ച്‌ അടച്ചത്‌ ശ്രദ്ധയില്‍പ്പെട്ടത്‌.
ഇത്‌ നീക്കിയതോടെ ഗ്യാസ്‌ ചോരുകയായിരുന്നു. പൊന്നാനിയില്‍ നിന്നും ഫയര്‍ഫോഴ്‌സ്‌ എത്തി ഗ്യാസ്‌ പൂര്‍ണ്ണമായും തുറന്നു വിടുകയായിരുന്നു. വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതു കൊണ്ട്‌ വന്‍ ദുരന്തം ഒഴിവായി. ചേളാരി പ്ലാന്റില്‍ നിന്നാണ്‌ സിലിണ്ടര്‍ നിറച്ചതെന്ന്‌ സി എ ഏജന്‍സി അറിയിച്ചു.

Share this post: