Top Stories
ലേഡി ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ ഒഴിവ്‌
December 02, 2016

02-Dec-2016
മലപ്പുറം: ജില്ലാ ആരോഗ്യ കുടുംബക്ഷേമ സമിതിക്കു കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലേഡി ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ നിയമനത്തിനായി എ.എന്‍.എം യോഗ്യതയും കേരള നഴ്‌സ സ്‌ ആന്‍ഡ്‌ മിഡ്‌വൈഫ്‌ കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള കേരളാ ആരോ ഗ്യ വകുപ്പില്‍ നിന്നും കുറഞ്ഞത്‌ എല്‍എച്ച്‌ഐ/എല്‍എച്ച്‌എസ്‌/ജില്ലയിലെ എംസി.എച്ച്‌ ഓഫീസര്‍/ഡിപിഎച്ച്‌.എന്‍ തസ്‌തികയില്‍ സേവനം അനുഷ്‌ഠിച്ച്‌ വിരമിച്ചവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉയര്‍ന്ന പ്രായപരിധി 2016 ഡിസംബര്‍ ഒന്നിന്‌ 60 വയസ്സ്‌.
താത്‌പര്യമുള്ളവര്‍ ഡിസംബര്‍ എട്ടിന്‌ വൈകീട്ട്‌ നാലിനകം മലപ്പുറം സിവില്‍ സ്റ്റേഷന്‍ ബി-3 ബ്ലോക്കില്‍ പ്രവര്‍ത്തി ക്കുന്ന ആരോഗ്യകേരളം ജില്ലാ ഓഫീസില്‍ നിശ്ചിത ഫോമില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോമും ജില്ലാ ഓഫീസിലും www.arogya keralam. gov.in ലും ലഭിക്കും. ഫോണ്‍: 0483 2730313.

Share this post: