Top Stories
ലോക പരിസ്ഥിതി ദിനാഘോഷം
June 03, 2016

03, June 2016
മലപ്പുറം : ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് ജൂണ്‍ അഞ്ച് ന് മണ്ണു പര്യവേക്ഷണ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചടയമംഗലത്തുള്ള സംസ്ഥാന നീര്‍ത്തട വികസന പരിപാലന പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നല്‍കുന്നതിനായി ഏകദിന പരിസ്ഥിതി സെമിനാര്‍ സംഘടിപ്പിക്കുന്നു. മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ ടീച്ചര്‍ അധ്യക്ഷത വഹിക്കും. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച പ്രത്യേക തപാല്‍ സ്റ്റാമ്പിന്റെ പ്രകാശനവും ചടങ്ങില്‍ നിര്‍വഹിക്കും. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് വിദഗ്ദ്ധര്‍ നയിക്കുന്ന ക്ലാസുകള്‍, ഫോട്ടോ, വീഡിയോ പ്രദര്‍ശനം, വൃക്ഷത്തൈവിതരണം എന്നിവയും ഉണ്ടായിരിക്കും. സ്‌കൂള്‍, കോളേജ്തല വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രചരനാ മത്സരവും സംഘടിപ്പിക്കും.

Share this post: