Top Stories
ലോക പരിസ്ഥിതി ദിനാചരണം
June 05, 2017

05-Jun-2017
മലപ്പുറം : ലോക പരിസ്ഥിതി ദിനാചരണ ജില്ലാ തല ഉദ്‌ഘാടനം ജില്ലാ പഞ്ചായത്തിന്‌ മുന്‍വശം ആര്യവേപ്പ്‌ തൈ നട്ട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉണ്ണികൃഷ്‌ണന്‍ നിര്‍വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത്‌, ഫ്രന്റ്‌സ്‌ ഓഫ്‌ നാച്വര്‍, ജില്ലാ ഭരണ കൂടം, ജില്ലാ ശുചിത്വ മിഷന്‍ എന്നിവ സംയുക്തമായാണ്‌ പദ്ധതി ആചരിക്കുന്നത്‌. �.ഗ്രീന്‍ & ക്ലീന്‍” സിവില്‍ സ്റ്റേഷന്‍ പദ്ധതിയുടെ ഭാഗമായി സിവില്‍ സ്റ്റേഷനിലെ വിവിധ ഇടങ്ങളില്‍ തൈകള്‍ നടും. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സക്കീന പുല്‍പ്പാടന്‍, ഫ്രന്റ്‌സ്‌ ഓഫ്‌ നാച്ചര്‍ ജനറല്‍ സെക്രട്ടറി റഫീഖ്‌ ബാബു, മലപ്പുറം ചാപ്‌റ്റര്‍ പ്രസിഡന്റ്‌ റോഷന്‍ അരീക്കോട്‌, ഹമീദ്‌ കുറുവ തുടങ്ങിയവര്‍ പങ്കെടുത്തു.

Share this post: