15-Jun-2017
മലപ്പുറം : രക്തദാനം ഏറ്റവും മഹത്തരമായ ദാനമാണെന്നും ഏറെ പേരുടെ ജീവന് രക്ഷിക്കാന്‍ കഴിയുന്ന ഒരു പുണ്യപ്രവൃത്തിയാണെന്നും ജില്ലാപഞ്ചായത്ത് വൈസ് ചെയര്‍ പേഴ്സന്‍ സക്കീന പുല്‍പ്പാടന്‍ പറഞ്ഞു. പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ ജില്ലാ ആരോഗ്യവകുപ്പും, പെരിന്തല്‍മണ്ണ ബ്ലഡ്ബാങ്കും ചേര്‍ന്ന് സംഘടിപ്പിച്ച ലോക രക്തദാതാ ദിനം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സ്വമേധയ രക്തം ദാനം ചെയ്യാന്‍ എല്ലാവരും മുന്നോട്ട് വരണമെന്നും,യുവജന സംഘടനകള്‍ ഇക്കാര്യത്തില്‍ നേതൃത്വം വഹിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പെരിന്തല്‍മണ്ണ നഗരസഭ ചെയര്മാന് എം.മുഹമ്മദ് സലിം ആധ്യക്ഷം വഹിച്ചു. ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍ ദിനാചരണ പ്രതിജ്ഞ ചൊല്ലികൊടുത്തു.ഡെപ്യൂട്ടി ഡി എം ഒ ഡോ.കെ.മുഹമ്മദ് ഇസ്മയില്‍ മുഖ്യപ്രഭാഷണം നടത്തി.പരിപാടിയേടനുബന്ധിച്ച് 82 ആളുകള്‍ക്ക് സന്നദ്ധ രക്തദാനം നല്കി.
ജില്ലാആശുപത്രിസൂപ്രണ്ട് ഡോ.ഷാജുമാത്യൂസ്,ഡോ.വി.യു.സീതി,ഡോ.കെ.എ സീതി,ഡോ.സജിത്ത്,ഡോ.അബൂബക്കര്‍ തയ്യില്‍,ജില്ലാ മാസ്മീഡിയ ഓഫീസര്‍ ടി.എം.ഗോപാലന്, എ.എല്‍.ഒ. അബ്ദുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു.
ജില്ല ഡെപ്യൂട്ടി മാസ്മീഡിയ ഓഫീസര്‍ പി.രാജു സ്വാഗതവും, ബ്ലഡ്ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സാലിം നന്ദിയും പറഞ്ഞു.
പരിപാടിയില്‍ ഏറ്റവും കൂടുതല്‍ രക്തദാനം നടത്തിയവര്‍ക്കുള്ള അവാര്‍ഡും നല്കി .ഒന്നാം സ്ഥാനം ഡി.വൈ.എഫ്.ഐയും, രണ്ടാംസ്ഥാനം ബ്ലഡ്ഡോണര് കേരളയും,മൂന്നാംസ്ഥാനം മുസ്ലിം യൂത്ത് ലീഗും നേടി