23-Jun-2017
നിലമ്പൂര്‍ : കലാകാരന്മാരുടെ സംഘടനയായ നന്മ നിലമ്പൂര്‍ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക സംഗീത ദിനം ആഘോഷിച്ചു. ജില്ലാ കമ്മിറ്റിഅംഗവും തബല കലാകാരനുമായ സുകുമാരന്‍ നിലമ്പൂര്‍ ഉദ്ഘാടനം ചയ്തു. മേഖലാ പ്രസിഡന്റ് നിലമ്പൂര്‍ സുരേഷ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉമേഷ് നിലമ്പൂര്‍, മുഹമ്മദ് മംഗലശേരി, സര്‍ഗവനിത ജില്ലാ പ്രസിഡന്റ് ഗീതാകുമാര്‍ ചുങ്കത്തറ, രഞ്ജിനി തിരുവാലി, കലാമണ്ഡലം ഉദയഭാനു, ടി പി വിനയകുമാര്‍, പി ശശി,
എ ഭാഗ്യരാജ്, വിജയന് തിരുവാലി, കുമാര്‍ ചുങ്കത്തറ, സിജു ഗോപിനാഥ്, ഗിരീഷ് നടുവത്ത്്, ടി കെ സതീശന് എന്നിവര്‍ സംസാരിച്ചു. വിവിധ സംഗീത ശാഖകള്‍ പരിചയപ്പെടുത്തിക്കൊണ്ടള്ള കലാപരിപാടികള്‍ നടന്നു. മാഥുരി എടക്കരയുടെ കര്‍ണ്ണാട്ടിക് സംഗീത ആലാപനത്തോടെയായിരന്നു തുടക്കം. സുകുമാരന്‍ നിലമ്പൂര്‍, സന്തോഷ് തേവര്‍ക്കാട്, കുമാര്‍ ചുങ്കത്തറ, ഹരിനാരായണന് എടക്കര, സന്തോഷ് ഹംസധ്വനി എന്നിവര്‍ പക്കമേളമൊരുക്കി, നിലമ്പൂര്‍ മേഖയിലെ 20 ഓളം വരുന്ന കലാകാരന്മാര് സംഗീത പരിപാടികള്‍ അവതരിപ്പിച്ചു. നിലമ്പൂര്‍ വീട്ടിക്കുത്ത് ജി യു പി സ്കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.