Top Stories
വനം വകുപ്പ് അവാര്‍ഡ് നല്‍കുന്നു
June 29, 2017

29-Jun-2017
മലപ്പുറം: 2017 ല്‍ ജില്ലയില്‍ ഏറ്റവും നല്ല ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് (കണ്ടല്‍കാട് സംരക്ഷണം, ഔഷധ തോട്ട സംരക്ഷണം, കാര്‍ഷിക ജൈവ വൈവിധ്യം തുടങ്ങിയവക്ക്) വനം വകുപ്പ് വനമിത്ര അവാര്‍ഡ് നല്‍കുന്നു. വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
ബന്ധപ്പെട്ട രേഖകള്‍ സഹിതം ജൂലൈ 22ന് വൈകിട്ട് അഞ്ചിനകം മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് അപേക്ഷ നല്‍കണം. ഫോണ്‍ 0483 2734803, 8547603857, 8547603857.

Share this post: