Top Stories
വനിതാ കമ്മീഷന്‍ അദാലത്ത്‌: 18 പരാതികള്‍ തീര്‍പ്പാക്കി
November 24, 2016

24-Nov-2016

മലപ്പുറം: സ്‌ത്രീകള്‍ തൊഴിലിടങ്ങളില്‍ പീഡിപ്പിക്കപ്പെടുന്നതായ പരാതികള്‍ വര്‍ധിച്ചുവരുന്നതില്‍ സംസ്ഥാന വനിതാ കമ്മീഷന്‌ ആശങ്ക.
ഇന്നലെ മലപ്പുറം കലക്‌ടറേറ്റ്‌ സമ്മേ ളന ഹാളില്‍ നടന്ന മെഗാ അദാലത്തില്‍ തൊഴില്‍ സ്ഥലത്തെ പീഡനവുമായി ബന്ധപ്പെട്ട്‌ മൂന്ന്‌ പരാതികളാണ്‌ കമ്മീഷന്‍ പരിഗണിച്ചത്‌. സ്‌കൂള്‍- കോ ളെജ്‌ അധ്യാപകര്‍ ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്കെതിരെ യാണ്‌ ഇത്തരം പരാതികള്‍ വരുന്നതെ ന്നത്‌ കേസുകളുടെ ഗൗരവം വര്‍ധിപ്പി ക്കുന്നതായി കമ്മീഷനംഗം അഡ്വ. നൂര്‍ബീനാ റഷീദ്‌ പറഞ്ഞു.
നിരവധി കുടംബ വഴക്കുകള്‍ തീര്‍ത്ത്‌ ബന്ധങ്ങള്‍ യോജിപ്പിക്കാന്‍ സിറ്റിങി ലൂടെ സാധിച്ചതായി നൂര്‍ബീന പറഞ്ഞു. ഇന്നലെ തീര്‍പ്പാക്കിയ 18 കേസുകളില്‍ പകുതിയിലധികം അച്ഛനും മകനും അല്ലെങ്കില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രമ്യതയിലെ ത്തിച്ചതായിരുന്നു. ആകെ പരിഗണിച്ച 78 പരാതികളില്‍ നാലെണ്ണം ഫുള്‍ കമ്മീഷന്റെ പരിഗണനയ്‌ക്ക്‌ വിട്ടു. മൂന്ന്‌ പരാതികളില്‍ ജില്ലാ പൊലീസ്‌ മേധാ വിയുടെ റിപ്പോര്‍ട്ട്‌ തേടി. 52 കേസുകള്‍ അടുത്ത സിറ്റിങിലേക്ക്‌ മാറ്റി.മെഗാ അദാലത്തില്‍ അഭിഭാഷക രായ കെ.വി. ഹാറൂന്‍ റഷീദ്‌, ജെമിനി, സൗദ എന്നിവ രും സാമൂഹികനീതി വകുപ്പ്‌ ഉദ്യോ ഗസ്ഥരും വനിതാ സെല്‍ സബ്‌ ഇന്‍ സ്‌പെക്‌ടറും പങ്കെടുത്തു.

Share this post: