Top Stories
വയലില്‍ തീപിടിത്തം: പോത്തനൂരില്‍ ഒന്നരയേക്കര്‍ നെല്‍കൃഷി കത്തി നശിച്ചു
December 27, 2016

27-Dec-2016

തിരൂര്‍: കന്മനം പോത്തനൂരില്‍ വയ ലില്‍തീ പിടിത്തം. ഒന്നരയേക്കറിലെ നെല്‍കൃഷി കത്തി നശിച്ചു. പോത്ത നൂര്‍ പാടശേഖരത്തിലെ കൃഷിക്കാ രായ വാരണാക്കര പാറമ്മല്‍ ബീരാ ന്‍ കുട്ടി, ഹംസ, മുയ്തീന്‍ കുട്ടി എന്നി വരുടെ കൃഷിയാണ് കത്തിനശിച്ചത്. ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ശനിയാഴ്ച പകല്‍ മൂന്നോടെയാണ് സംഭവം. പാടശേഖരത്തിലെ കൃഷിയിറക്കാ ത്ത ഭാഗത്തെ പുല്ലിലാണ് ആദ്യം തീ പിടിച്ചത്. തീ പടര്‍ന്ന് നെല്‍കൃഷിക്ക് കത്തുകയായിരുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പരിസരത്തെ കിണറുകളില്‍ നിന്നും വെള്ളം പമ്പു ചെയ്ത് തീയണക്കാന്‍ ശ്രമിച്ചെങ്കിലും കാറ്റില്‍ തീ ആളി പ്പടരുകയായിരുന്നു. അതിനിടെ വി വരമറിഞ്ഞ് തിരൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം തീയണക്കു കയായിരുന്നു.ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരു ടേയും അവസ രോചിത ഇടപെടലില്‍ പരിസരത്തെ പച്ചക്കറി കൃഷി വെറ്റില കൃഷി, നെല്‍കൃഷി, തെങ്ങിന്‍ തോപ്പ് എന്നിവ യിലേക്ക് തീ പടരുന്നതിന് മുമ്പ് തീയണക്കാ നായത് വലിയ നഷ്ടം ഒഴിവാക്കി. അഞ്ചേക്കറിലധികം വരുന്ന സ്ഥല ത്ത് വയലിന് തീപിടിച്ചിട്ടുണ്ട്.

Share this post: