Top Stories
വയോമിത്രം ക്ലിനിക്ക്‌ പ്രവര്‍ത്തനമാരംഭിച്ചു
June 23, 2017

23-Jun-2017
മലപ്പുറം : കൊണ്ടോട്ടി നഗരസഭയില്‍ കേരളാ സാമൂഹ്യ സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതി ക്‌ളിനിക്ക്‌ പ്രവര്‍ത്തനമാരംഭിച്ചു. എന്‍. എച്ച്‌ കോളനിയില്‍ രാവിലെ ഒമ്പതിന്‌ കൊണ്ടോട്ടി മുനിസിപ്പല്‍ ചെയര്‍മാന്‍ നാടിക്കുട്ടി സി.കെ ഉല്‍ഘാടനം ചെയ്‌തു. വൈസ്‌ചെയര്‍മാന്‍ നഫീസ.ഇ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റെിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ അബ്‌ദുസ്സമദ്‌ കെ.കെ, കൗണ്‍സിലേഴ്‌സ്‌, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍, കേരളാ സാമൂഹ്യ സുരക്ഷാ മിഷന്‍്‌ കോര്‍ഡിനറ്റര്‍മാരായ നൗഫല്‍ സി.ടി, ജാഫര്‍ സി എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കോര്‍ഡിനേറ്റര്‍, മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ്‌ നഴ്‌സ്‌, ജെ.പി.എച്ച്‌.എന്‍ എന്നിവരടങ്ങിയ വയോമിത്രം ടീം നഗരസഭയുടെ വിവിധ വാര്‍ഡുകളില്‍ ക്ലിനിക്ക്‌ പ്രവര്‍ത്തനം നടത്തുന്നതാണ്‌.

Share this post: