വളളിക്കുന്ന് : വള്ളിക്കുന്ന് പഞ്ചായത്തിന്റെ പരിധിയിലുൾപ്പെട്ട എല്ലാ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത 5 മുതൽ 7 ക്ലാസ്സിൽ പഠിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഒരു വർഷം നീണ്ടു നിൽക്കുന്ന വോളി ഗ്രാമം വോളിബോൾ പരിശീലന പദ്ധതിയിലേക്ക് അർ ഹരായ കുട്ടികളെ ഏപ്രിൽ മൂന്നാം തിയ്യതി രാവിലെ എട്ടു മണിക്ക് വളളിക്കുന്ന് ഗ്രാമ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വെച്ച് സെലക്ഷൻ ട്രയൽസിലൂടെ തെരഞ്ഞെടുക്കുന്നു.
താൽപര്യമുള്ള കുട്ടികൾ അന്നേ ദിവസം രാവിലെ 8 മണിക്ക് രക്ഷിതാക്കളോടൊപ്പം വയസ്സു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഫോട്ടോ സഹിതം എത്തിച്ചേരേണ്ടതാണ്.