Top Stories
വായനാ ദിനം : ജില്ലാതല ഉദ്‌ഘാടനം 19ന്‌
June 15, 2017

15-Jun-2017

മലപ്പുറം : ജില്ലാതല വായനാദിനവും വായനാ പക്ഷാചരണവും ജൂണ്‍ 19ന്‌ തുടങ്ങും. ജില്ലാ തല ഉദ്‌ഘാടനം മലപ്പുറം ഗവ. ഗേള്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പി. ഉബൈദുള്ള എം.എല്‍.എ നിര്‍വഹിക്കും. വൈകിട്ട്‌ മൂന്നിന്‌ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. പി. ഉണ്ണികൃഷ്‌ണന്‍ അധ്യക്ഷനാവും. ചടങ്ങില്‍ അധ്യാപകര്‍ തയ്യാറാക്കിയ യാത്രയുടെ കയ്യൊപ്പ്‌ എന്ന പുസ്‌തകം പ്രകാശനം ചെയ്യും. ജില്ലാ കലക്‌ടര്‍ അമിത്‌ മീണ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ പി. സഫറുള്ള എന്നിവര്‍ പങ്കെടുക്കും. വാരാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക്‌ ലേഖന മത്സരം, തുല്യതാ പഠിതാക്കള്‍ക്ക്‌ വിവിധ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്‌. ജില്ലാലൈബ്രറി കൗണ്‍സില്‍, ഇന്‍ഫര്‍മേഷന്‍ – പബ്ലിക്‌ റിലേഷന്‍ വകുപ്പ്‌, വിദ്യാഭ്യാസ വകുപ്പ്‌,സാക്ഷരതാ മിഷന്‍ എന്നിവര്‍ സംയുക്തമായാണ്‌ പരിപാടി നടത്തുന്നത്‌.

Share this post: