Top Stories
വാര്‍ഡ് വികസന സമിതി വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
June 12, 2017

കോഡൂര്‍: ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാര്‍ഡ് ചെമ്മങ്കടവില്‍ വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ഗ്രാമപ്പഞ്ചായത്തംഗം കെ. ഹാരിഫ റഹിമാന്റെ നേതൃത്വത്തില്‍ വാര്‍ഡ് വികസന സമിതിയാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്.ചടങ്ങിന്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം കെ. ഹാരിഫ റഹിമാന്‍ അധ്യക്ഷത വഹിച്ചു.

ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ. രമാദേവി, അംഗങ്ങളായ എം ടി ബഷീര്‍, കെ എം സുബൈര്‍, സജ്‌നാമോള്‍ ആമിയന്‍, കെ മുഹമ്മദലി, പരി ശിവശങ്കന്‍, സജീന മേനമണ്ണില്‍, കെ.പി. സബ്‌ന ഷാഫി, പി കെ ഷരീഫ തുടങ്ങിയവര്‍ സംസാരിച്ചു. മറ്റ് ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളും അയല്‍കൂട്ട, ബലസഭാംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു. പ്രദേശത്തെ കുടുംബാംഗങ്ങളില്‍ നിന്നും തൊഴിലുറപ്പ് പദ്ധതിയില്‍ നൂറ് തൊഴില്‍ ദിനം പൂര്‍ത്തീകരിച്ചവര്‍ക്കും ഉപഹാരം നല്‍കി.

Share this post: