25-Dec-2016
വാഴക്കാട്: പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സ്ഥാപനങ്ങള്‍ ക്കും സംരക്ഷണം നല്‍കേണ്ട ആവശ്യം മുന്‍നിര്‍ത്തി വാഴക്കാട് ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളില്‍ ഭിക്ഷാടനവും വീടുകളില്‍ കയറിയുള്ള വില്പനയും പൂര്‍ണ്ണമായും നിരോധിച്ച് കൊണ്ട് വാഴക്കാട് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയോഗം ഐക്യകണ്ഠേന തീരുമാനമെടുത്തു. സംശയകരമായ രീതിയില്‍ ഭിക്ഷാടനത്തിന്റെയും വില്‍പ്പനയുടെയും പേരില്‍ വ്യക്തികളേയോ സംഘടനകളേയോ ശ്രദ്ധയില്‍പ്പെട്ടാല്‍ വാഴക്കാട് പൊ ലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് യോഗം അറിയിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് ഹാജറുമ്മ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ജൈസല്‍ എളമരം, ചെയര്‍പേഴ്സണ്‍മാരായ ഏ പി തങ്കം, പി മുഹമ്മദ് പറക്കുത്ത്, മെമ്പര്‍മാരായ സുഹ്റാബി, ജമീല, വിജയരാജന്‍, കെ എ സലീം, കെ സി നയീമുദ്ദീന്, മുഹമ്മദ് ബഷീര്‍, അഷ്റഫ് കോറോത്ത്, പ്രീത അസോകന്‍, സുഹറാബി, ഷീബ,
ഫാത്തിമ സുഹ്റ, ചിത്ര മണ്ണരോട്ട്, സുരേഷ്കുമാര്‍, എം സി നാസര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുനില്‍കുമാര്‍ സംസാരിച്ചു.