Top Stories
വികസന അതോറിറ്റിയുടെ പ്രവര്‍ത്തനം നിര്‍ത്തി വെച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധ യോഗം
November 22, 2016

22-Nov-2016

പെരിന്തല്‍മണ്ണ: വള്ളുവനാട്‌ വികസന അതോറിറ്റിയുടെ പ്രവര്‍ത്തനം നിര്‍ത്തി വെച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ പെരിന്തല്‍മണ്ണയില്‍ ചേര്‍ന്ന വള്ളുവനാട്‌ വികസന സമിതി യോഗം പ്രതിഷേധിച്ചു. യോഗത്തില്‍ എ വി ഹരിനാരായണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. വി ബാബുരാജ്‌ മുഖ്യ പ്രഭാഷണം നടത്തി.കെപിസിസിഅംഗം സി. സേതുമാധവന്‍ അവതരിപ്പിച്ച പ്രമേയങ്ങള്‍ കെപിസിസി മെമ്പര്‍ ബി ഫസല്‍മുഹമ്മത്‌, പി വിശ്വനാഥന്‍ എന്നിവര്‍ പിന്താങ്ങി. ഹരിനാരായണന്‍ നായര്‍ ജനറല്‍ കണ്‍വീനറും പി പി മുരളി കോര്‍ഡിനേറ്ററുമായി ഒന്‍പതംഗ കമ്മിറ്റി രൂപീകരിച്ചു. വിവിധ താലൂക്കുകളിലെ പ്രവര്‍ത്തകരെ ക്ഷണി ക്കുന്നതിനായി സി സേതുമാധവന്‍ (മണ്ണാര്‍ക്കാട്‌), എ എ വി ഹരിനാരായണന്‍ നായര്‍ (ഒറ്റപ്പാലം), എം. ബി ഫസല്‍ മുഹമ്മത്‌ (പെരിന്തല്‍മണ്ണ), വി ബാബുരാജ്‌ (പട്ടാമ്പി) എന്നിവരെ യോഗം ചുമതലപ്പെടുത്തി. വള്ളുവനാട്‌ വികസന സമിതിയുടെ അടുത്ത യോഗം ഡിസംബര്‍ 11ന്‌ വൈകിട്ട്‌ 4 ന്‌ കൊടികുത്തി മലയില്‍ ചേരുവാന്‍ തീരുമാനിച്ചു.എല്ലാ പഞ്ചായത്തിലും ആംബുലന്‍സ്‌ സൗകര്യം ഏര്‍പ്പെടു ത്തുക, വള്ളുവനാട്ടില്‍ കുടി ഒഴുകുന്ന നദികളുടെ തീരങ്ങളും തോട്ടിന്‍ കരകളും കരിങ്കല്‍ഭിത്തി കെട്ടി സംരക്ഷിക്കുക എന്നിവയടക്കമുള്ള ഒട്ടേറെ ആവശ്യങ്ങള്‍ യോഗം പ്രമേയത്തിലൂടെ ഉന്നയിച്ചു.അസീസ്‌ ശങ്കര്‍ദാസ്‌ സംസാരിച്ചു.

Share this post: