17-Jun-2017
മലപ്പുറം : ജില്ലയിലെ വിദ്യാഭ്യസ രംഗത്ത് മികച്ച ഇടപെടല്‍ നടത്താന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്യഷ്ണന് പറഞ്ഞു. ഇതിന്റെ ഭാഗമായി അടുത്ത കാലത്ത് ജില്ലയിലെ വിദ്യാഭ്യാസ മേഖല സംസ്ഥാനത്തിന് മാത്യകയാകുന്ന രീതിയില്‍ കുതിച്ചു ചാട്ടം നടത്തിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു. നവ കേരള സ്യഷ്ടിക്കായി ആത്മാര്‍ത്ഥമായി ഇടപെടാന്‍ അദ്ദേഹം കുട്ടികളെ ആഹ്വാനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന് കുട്ടികള്‍ക്ക് എഴുതിയ കത്ത് സ്കൂളുകളില്‍ വായിക്കുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം വേങ്ങര വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യ മന്ത്രിയുടെ സന്ദേശം വിദ്യാര്‍ത്ഥി കുമാരി അജ്ഞലി വായിച്ചു. പ്രക്യതിയെ ജീവസുറ്റതാക്കുന്ന പ്രവര്‍ത്തനങ്ങളായ ജൈവ ക്യഷി പ്രോല്‍സാഹനം,ജലസംരക്ഷണം, മരങ്ങള്‍ വച്ചു പിടിപ്പിക്കുക തുടങ്ങിയ ആശയങ്ങളെ കരുത്തുറ്റതാക്കി പുതിയ കേരളത്തെ സ്യഷ്ടിക്കുന്നതിനാവശ്യമായ നടപടികളാണ് കത്തില്‍ ആവിശ്യപ്പെട്ടിരിക്കുന്നത്. കത്തിന് മികച്ച മറുപടി അയക്കുന്നവര്‍ക്ക് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും സമ്മാനം നല്‍കും. കത്തുകള്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യും.
ചടങ്ങില്‍ ഡപ്യുട്ടി കലക്ടര്‍ ഡോ.ജെ.യു. അരുണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ പി. സഫറുള്ള മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസ്ലു,പി.ടി.എ പ്രസിഡന്റ് കെ.അബ്ദുല്‍ മജീദ്,ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ പ്രേം ദാസ്,വി.എച്ച് സി. പ്രിന്‍സിപ്പല്‍ മുഹമ്മദ് സാക്കിര്‍, ഡപ്യുട്ടി എച്ച് എം. രാമന്.സി. എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി.അയ്യപ്പന് സ്വാഗതവും ഹെഡ് മാസ്റ്റര്‍ പി.പി. കുഞ്ഞാലി നന്ദിയും പറഞ്ഞു.