Top Stories
വിദ്യാരംഗം ഉദ്ഘാടനവും അമ്മയെഴുത്ത് പ്രകാശനവും
June 27, 2017

27-Jun-2017
മണ്ണഴി: മണ്ണഴി എ യു പി സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവര്‍ത്തനോദ്ഘാടനവും 19 വര്‍ഷമായി മണ്ണഴി എ യു പി സ്‌കൂളില്‍ നിന്നും പുറത്തിറങ്ങുന്ന കേരളത്തിലെ ആദ്യത്തെ സ്‌കൂള്‍ ഇന്‍ലന്റ് മാസികയായ മുകുളത്തിന്റെ വായനോത്സവ പതിപ്പ് പ്രകാശനവും പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകയും അധ്യാപികയുമായ കൃഷ്ണ നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികളുടെ അമ്മമാര്‍ തയ്യാറാക്കിയ അമ്മയെഴുത്ത് കലാ സാഹിത്യപതിപ്പുകള്‍ എം ടി എ പ്രസിഡണ്ട് ലത പ്രകാശനം ചെയ്തു. പി ടി എ പ്രസിഡണ്ട് വി എം ഹരിദാസ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് നളിനി, കെ മോഹന്‍ദാസ്, പി വി മോഹനന്‍, വിദ്യാര്‍ത്ഥികളായ ഫാത്തിമ ഹനാന്‍, അഭിരാംസംസാരിച്ചു.

Share this post: