Top Stories
വിദ്യാര്‍ഥി പ്രതിഭകളെ അനുമോദിക്കും
June 15, 2017

15-Jun-2017

മലപ്പുറം : വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ കോഡൂര്‍ ഗ്രാമപ്പഞ്ചായത്ത്‌ ഭരണസമിതി അനുമോദിക്കും. ജൂണ്‍ 21ന്‌ രാവിലെ 11 ന്‌ കിളിയമണ്ണില്‍ മുഹമ്മദാജി സ്‌മാരക ഓഡിറ്റോറിയത്തില്‍ നടക്കും.
ഉന്നതവിജയികളായ വിദ്യാര്‍ഥികള്‍ക്ക്‌ മുന്‍പ്രസിഡന്റ്‌ സി.എച്ച്‌. മുഹമ്മദലിയുടെ സ്‌മരണക്കായുള്ള ഉപഹാരങ്ങള്‍ പി. ഉബൈദുള്ള എം.എല്‍.എ. വിതരണം ചെയ്യും. ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.പി. ഷാജി അധ്യക്ഷത വഹിക്കും.
സംസ്ഥാനതല എല്‍.എസ്‌.എസ്‌., യു.എസ്‌.എസ്‌., ദേശിയതലത്തിലുള്ള എന്‍.എം.എം.എസ്‌. എന്നീ മത്സര പരീക്ഷകളിന്‍ വിജയികളായവരേയും കേന്ദ്ര, സംസ്ഥാന ബോര്‍ഡ്‌ പരീക്ഷകളില്‍ എസ്‌.എസ്‌.എല്‍.സിക്കും പ്ലസ്‌ടുവിനും എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ്‌ നേടിയവരേയുമാണ്‌ ഉപഹാരം നല്‍കി അനുമോദിക്കുന്നത്‌.
സംസ്ഥാന ഹയര്‍സെക്കണ്ടറി എന്‍.എസ്‌.എസ്‌. വിഭാഗത്തില്‍ നിന്നും പ്രവര്‍ത്തന മികവിന്‌ ജില്ലാതല അംഗീകാരം ലഭിച്ച ചെമ്മങ്കടവ്‌ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്‌.എസ്‌. യൂണിറ്റിനെയും പ്രോഗ്രാം ഓഫീസര്‍ എന്‍.കെ. ഹഫ്‌സല്‍ റഹ്മാനേയും ചടങ്ങില്‍ അനുമോദിക്കും. അര്‍ഹരായ വിദ്യാര്‍ഥികള്‍ രക്ഷിതാക്കളോടൊപ്പം കൃത്യസയമത്ത്‌ എത്തിച്ചേരണമെന്ന്‌ ഗ്രാമപ്പഞ്ചായത്ത്‌ ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷന്‍ കെ.എം. സുബൈര്‍ അറിയിച്ചു. ഫോണ്‍ 0483 2868756.

Share this post: