Top Stories
വീട്ടമ്മക്ക്‌ മാനഹാനി: യുവാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
November 25, 2016

25-Nov-2016
മഞ്ചേരി: വീട്ടമ്മയെ പട്ടിക കൊണ്ടടിക്കുകയും മാനഹാനിപ്പെടുത്തുകയും ചെയ്‌തുവെന്ന കേസില്‍ ഒളിവില്‍ കളിയുന്ന യുവാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ്‌ കോടതി തള്ളി. കോട്ടക്കല്‍ എടരിക്കോട്‌ അമ്പലവട്ടം വൈലിക്കുളമ്പ്‌ കൂമള്ളിച്ചാലില്‍ ഹാരിസ്‌ (25)ന്റെ ജാമ്യാപേക്ഷയാണ്‌ തള്ളിയത്‌. 2016 ഒക്‌ടോബര്‍ 23നാണ്‌ സംഭവം. വീട്ടിലേക്ക്‌ പ്രതി അസമയത്ത്‌ ചെന്നത്‌ പരാതിക്കാരിയുടെ മകന്‍ ചോദ്യം ചെയ്‌തിരുന്നു. ഇതിലുള്ള വിരോധമാണ്‌ അക്രമത്തിന്‌ കാരണം.

Share this post: