Top Stories
വൃക്ഷതൈ വിതരണം നടത്തി
June 06, 2017

06-Jun-2017
വളളിക്കുന്ന്: ഹരിത സഹകരണം പദ്ധതിയുടെ ഭാഗമായി വളളിക്കുന്ന് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ബാങ്ക് പരിസരത്ത് വെച്ച് വൃക്ഷതൈ വിതരണം നടത്തി. ബാങ്ക് പ്രസിഡണ്ട് പി ടി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വളളിക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് വി എന്‍ ശോഭന തൈകള്‍ വിതരണം നടത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബാങ്ക് ഡയറക്ടര്‍മാരായ എ അബ്ദുള്‍ അസീസ്, മണികണ്ഠന്‍ അലി, വി പി റസിയ, മുരളീധരന്‍, മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.

Share this post: