Top Stories
വെട്ടത്ത‍ൂർ ഗ്രാമീണ വായനശാല‌യ്ക്ക് മികവിന്റെ അംഗീകാരം
March 15, 2016

വെട്ടത്ത‍ൂർ :  ആയിരങ്ങൾക്ക് അറിവിന്റെ വെട്ടം പകര‌‌ുന്ന വെട്ടത്ത‍ൂർ ഗ്രാമീണ വായനശാല‌യ‌്ക്ക് പെരിന്തൽമണ്ണ താല‍ൂക്കിലെ മികച്ച ഗ്രന്ഥശാലയ്ക്ക‍ുള്ള പ‍ുരസ്കാരം. ലൈബ്രറി കൗൺസിൽ ഏർപ്പെട‌ുത്തിയ പ‍ുരസ‌്കാരം നാളെ മലപ്പ‍ുറത്തു നടക്ക‍ുന്ന ചടങ്ങിൽ ഭാരവാഹികൾ ഏറ്റ‍ുവാങ്ങ‍ും. മികച്ച രീതിയില‌ുളള ലൈബ്രറി പ്രവർത്തനങ്ങൾ, വനിതാ വേദി, ബാലവേദി, എൽഎസ്എസ്, യ‍ുഎസ്എസ് പഠന ക്ലാസ്, എസ്എസ്എൽസി പഠന ക്ലാസ് തുടങ്ങിയ വിവിധ സാമ‌‌ൂഹിക ക്ഷേമ പ്രവർത്തനങ്ങളാണ് ഗ്രാമീണ വായനശാലാ കമ്മിറ്റി ഏറ്റെ‌ട‌ുത്ത് നടത്ത‍ുന്നത്. മഠത്തിൽ ചന്ദ്രൻ പ്രസിഡന്റ‍ും പി. അസൈനാർ സെക്രട്ടറിയ‌ുമായിട്ട‍ുള്ള കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽക‌‌ുന്നത്. ജ്യോതി ആണ് ലൈബ്രേറിയൻ.

Share this post: