Top Stories
വൈദ്യുതി പ്രസരണം : ജാഗ്രത പാലിക്കണം
June 29, 2016

29-June-2016
മലപ്പുറം :

മക്കരപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കടുങ്ങപുരം-പൊട്ടിപ്പാറ-എ.കെ. നഗറില്‍ പുതുതായി വലിച്ചിട്ടുള്ള 11 കെ.വി ലൈനുകളും ട്രാന്‍സ്‌ഫോര്‍മറും അനുബന്ധ ഉപകരണങ്ങളും ജൂലൈ 12ന് ശേഷം ചാര്‍ജ് ചെയ്യും. അതിനാല്‍ ലൈനുകളുമായി പൊതുജനങ്ങള്‍ സമ്പര്‍ക്കം പുലര്‍ത്തരുത്. ഇതിനു വിപരീതമായി പ്രവര്‍ത്തിക്കുന്നതു മൂലമുണ്ടാകുന്ന കഷ്ട നഷ്ടങ്ങള്‍ക്ക് കെ.എസ്.ഇ.ബിയോ ജീവനക്കാരോ ഉത്തരവാദികളായിരിക്കില്ലെന്ന് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Share this post: