Top Stories
വോട്ടര്‍പ്പട്ടിക : ജൂലൈ ഒന്ന് മുതല്‍ അര്‍ഹരായവര്‍ക്ക് പേരുചേര്‍ക്കാ മെന്ന് ജില്ലാ കലക്ടര്‍
June 02, 2017

02-Jun-2017

മലപ്പുറം: വോട്ടര്‍പ്പട്ടിക കുറ്റമറ്റമാക്കുന്നതിന്റെ ഭാഗമായി ജൂലൈ ഒന്ന് മുതല്‍ അര്‍ഹരായവര്‍ക്ക് പേരുചേര്‍ക്കാ മെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. ജൂലൈ ഒന്ന് മുതല്‍ 31 വരെ ബിഎല്‍ഒമാര്‍ പോളിംങ് ബൂത്ത് പരിധിയിലെ വീടുകള്‍ സന്ദര്‍ശിക്കും. എട്ട് മുതല്‍ 22 വരെ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണത്തോടെ പോളിംങ് സ്‌റ്റേഷനുകളില്‍ ക്യാമ്പ് ചെയ്യും. വോട്ടര്‍ പ്പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയാത്തവരെ കണ്ടെത്തി ഓണ്‍ലൈനായി ചേര്‍ക്കുന്നതിന് പ്രേരിപ്പിക്കും. ആവശ്യമെങ്കില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. മരിച്ചുപോയ വരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിന് ബിഎല്‍ഒ മാര്‍ വീട് സന്ദര്‍ശിക്കുന്ന അവസര ത്തില്‍ അവരെ അറിയിക്കണം. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്കും അയല്‍ ാസികള്‍ക്കും മരിച്ചുപോയവരുടെ പേരുകള്‍ നീക്കുന്നതിനായി ഫോറം ഏഴില്‍ അപേക്ഷ നല്‍കാമെന്ന് കലക്ടര്‍ അറിയിച്ചു.

Share this post: