Top Stories
വോട്ടര്‍മാരെസ്വാധീനിക്കുന്നത്‌ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം: കൊച്ചി ആദായനികുതി വകുപ്പ്‌ ജോയിന്റ്‌ ഡയറക്ടറെ നോഡല്‍ഓഫീസറായി നിയമിച്ചു
April 07, 2016

observer07, April 2016
തിരുവന്തപുരം : കേരള നിയമസഭാ തെരെഞ്ഞടുപ്പില്‍ പണവും മറ്റുവിലപിടിപ്പുള്ള വസ്‌തുക്കളും നല്‍കി വോട്ടര്‍മാരെസ്വാധീനിക്കുന്നത്‌ നിരീക്ഷിക്കുന്നതിനുള്ള സംവിധാനത്തിന്റെ നോഡല്‍ഓഫീസറായികൊച്ചി ആദായനികുതി വകുപ്പ്‌ ജോയിന്റ്‌ ഡയറക്ടറെ നിയമിച്ചു. പോലീസ്‌, എക്‌സൈസ്‌, കേരള തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ എന്നിവയെ ഏകോപിപ്പിച്ചാവും നിരീക്ഷണസംവിധാനത്തിന്റെ പ്രവര്‍ത്തനം. ഇതുസംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ഫ്രീ നമ്പര്‍ ‘1800-425-3173’ സേവനവും ഉപയോഗപ്പെടുത്താവുന്നതാണ്‌. കൂടാതെ 8547000810 എന്ന വാട്ടസ്‌ആപ്പ്‌ നമ്പരില്‍കൂടിയും ഇ മെയില്‍- electionmonitoringit@gmail.com വഴിയും പരാതികള്‍ സമര്‍പ്പിക്കാം.

Share this post: