Top Stories
വോട്ടിങ്- വി.വി. പാറ്റ് മെഷീനുകള്‍ പരിചയപ്പെടാം : ഡെമോ വോട്ടിനും കലക്ടറേറ്റില്‍ അവസരം
March 30, 2016

voting-machine230, March 2016
മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി വോട്ടിങ് മെഷീനും വോട്ടര്‍ വെരിഫയബ്ള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വി.വി.പാറ്റ്) മെഷീനും പരിചയപ്പെടുന്നതിനും ഡെമോ വോട്ട് ചെയ്യുന്നതിനുമായി കലക്ടറേറ്റില്‍ വോട്ടര്‍ അവേര്നെടസ് ബൂത്ത് പ്രവര്ത്ത്നം തുടങ്ങി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്ദേുശപ്രകാരം കലക്ടറേറ്റില്‍ ഇലക്ഷന്‍ വിഭാഗത്തിന് മുന്പിനല്‍ പ്രവര്ത്ത്നം ആരംഭിച്ച ഡെമോ ബൂത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ടി.ഭാസ്‌കരന്‍ നിര്വൂഹിച്ചു. പൊതുജനങ്ങള്ക്ക്് ഉപയോഗിക്കത്തക്ക വിധത്തില്‍ വോട്ടിങ് മെഷീന്‍,വി.വി.പാറ്റ് മെഷീന്‍ എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. മെഷീനുകള്‍ പരിചയപ്പെടുത്തുന്നതിനായി പരിശീലകനും ഇവിടെയുണ്ട്. ഡമ്മി സ്ഥാനാര്ഥി ക്ക് വോട്ട് ചെയ്യാനും വോട്ട് ഉദ്ദേശിച്ചവര്ക്ക് തന്നെ ലഭിച്ചുവെന്ന് ഉറപ്പാക്കുന്നതിനുമുള്ള വി.വി.പാറ്റ് മെഷീനിന്റെ പ്രവര്ത്തനനരീതി മനസിലാക്കുന്നതിന് പൊതുജനങ്ങള്ക്ക്ദ ഇതിലൂടെ അവസരം ലഭിക്കും. തിരഞ്ഞടുപ്പ് സിസ്റ്റമാറ്റിക് വോട്ടര്‍ എജുക്കേഷന്‍ ആന്ഡ് ഇലക്ടറല്‍ പാര്ട്ടി സിപ്പേഷന്‍ (സ്വീപ്) പരിപാടിയുടെ ഭാഗമായാണ് ഡെമോസെന്റര്‍ പ്രവര്ത്തഞനം ആരംഭിച്ചത്.

Share this post: