Top Stories
വോട്ടുസന്ദേശവുമായി കല്യാണ വീട്ടിലും കലക്ടര്‍
April 11, 2016

11, April 2016
നിലമ്പൂര്‍ : അപ്രതീക്ഷിത അതിഥികളായി ജില്ലാ കലക്ടര്‍ എസ്. വെങ്കടേശപതിയും സബ്കലക്ടര്‍ ജാഫര്‍ മാലികും ഉദ്യോഗസ്ഥരും. ആദിവാസികള്‍ക്ക് വോട്ട് സന്ദേശവുമായി എത്തിയ കലക്ടറും സംഘവും കോളനിയിലെ കല്യാണ വീട്ടിലും കയറുകയായിരുന്നു. പണിയ വിഭാഗത്തില്പെിട്ട പരേതനായ ഒടുക്കന്റെ മകള്‍ രമ്യയുടെയും സമീപത്ത് തന്നെ വസിക്കുന്ന ബൈജുവിന്റെയും വിവാഹ മുഹൂര്‍ത്തത്തിനിടെയുള്ള കലക്ടറുടെ കടന്നു വരവ് വീട്ടുകാര്‍ക്ക് ഇരട്ടിമധുരമായി. പരമ്പരാഗത രീതിയില്‍ ഈന്തോല മേഞ്ഞ പന്തലില്‍ ഒരുക്കിയ കതിര്‍മണ്ഡപത്തിനരികെ ചടങ്ങു തീരുന്നതു വരെ കലക്ടര്‍ ഇരുന്നു. തുടര്‍ന്ന് ദമ്പതികളെ ആശിര്‍വദിച്ചും ഉപഹാരവും നല്കികയാണ് കലക്ടര്‍ മടങ്ങിയത്.

Share this post: