Top Stories
വ്യാജമദ്യ ദുരന്തം ഒഴിവാക്കുന്നതിന് ജാഗ്രത : ഇന്ന് യോഗം
April 29, 2016

30, April 2016
മലപ്പുറം : സംസ്ഥാനത്ത് വ്യാജമദ്യ ദുരന്തം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ദുരന്തം ഒഴിവാക്കുന്നതിനായി എക്‌സൈസ്, പൊലീസ്, റവന്യൂ, ഫോറസ്റ്റ് വകുപ്പുകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് (ഏപ്രില്‍ 30) വൈകീട്ട് മൂന്നിന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ചേരും.

Share this post: