Top Stories
വ്യാപാരികള്‍ക്ക്‌ ജി.എസ്‌.ടി ക്ലാസ്സുകള്‍
May 27, 2017

27-May-2017

മലപ്പുറം : വാണിജ്യനികുതി വകുപ്പ്‌ ജില്ലയിലെ വ്യാപാരികള്‍ക്കായി ചരക്ക്‌ സേവന നികുതി ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തുന്നു. വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണര്‍, ജി.എസ്‌.ടി മാസ്റ്റര്‍ ട്രെയിനര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തുന്ന ക്ലാസ്സില്‍ വ്യാപാരികളുടെ സംശയനിവാരണത്തിനുള്ള അവസരവുമുണ്ടായിരിക്കും.
മെയ്‌ 29ന്‌ 11 മണിക്ക്‌ താനൂര്‍ പരപ്പനങ്ങാടി റോഡിലെ പി.വി.ആര്‍ അവന്യൂവിലും 30ന്‌ രാവിലെ പത്തിന്‌ കോട്ടക്കല്‍ ആര്യവൈദ്യശാല റോഡിലെ കോട്ടക്കല്‍ മുനിസിപ്പല്‍ ഹാളിലും രാവിലെ 11ന്‌ ചെമ്മാട്‌ മിനി സിവില്‍സ്റ്റേഷനിലെ കോണ്‍ഫറന്‍സ്‌ ഹാളിലും ജൂണ്‍ ഒന്നിന്‌ രാവിലെ 10.30ന്‌ വളാഞ്ചേരി കോഴിക്കോട്‌ റോഡിലെ സഹകരണബാങ്ക്‌ ഓഡിറ്റോറിയത്തിലും ക്ലാസ്‌ നടത്തും. വിശദവിവരങ്ങള്‍ അതാത്‌ വാണിജ്യനികുതി ഓഫീസില്‍നിന്നോ മഞ്ചേരി ഇന്‍സ്‌പെക്‌ടിങ്ങ്‌ അസിസ്റ്റന്റ്‌ കമ്മീഷണര്‍ ഓഫീസില്‍നിന്നോ (ഫോണ്‍ നമ്പര്‍- 0483 2766466) അറിയാം.

Share this post: