05-Jun-2017
മലപ്പുറം : വാണിജ്യനികുതി വകുപ്പ് ജില്ലയിലെ വ്യാപാരികള്‍ക്ക് ജി.എസ്.ടി ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തുന്നു. വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണര്‍, ജി.എസ്.ടി ട്രെയിനര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തുന്ന ക്ലാസ്സില്‍ വ്യാപാരികളുടെ സംശയനിവാരണത്തിനുള്ള അവസരവുമുണ്ടാവും. ജൂണ്‍ ഏഴിന് രാവിലെ 10.30 ന് കൊണ്ടോട്ടി മന്തി പാലസിലും എട്ടിന് രാവിലെ 10.30 ന് നിലമ്പൂര്‍ പി.വി.എസ് ആര്‍ക്കേഡിലും നടക്കും. വിശദവിവരങ്ങള്‍ അതത് വാണിജ്യനികുതി ഓഫീസില്‍നിന്നോ മഞ്ചേരി ഇന്‍സ്പെക്ടിങ്ങ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍നിന്നോ അറിയാവുന്നതാണ്. ഫോണ്‍ 0483 2766466.