Top Stories
വ്യാപാരികള്‍ അടുപ്പ് കൂട്ടി പ്രതിഷേധിച്ചു
December 02, 2016

02-Dec-2016
മലപ്പുറം : വ്യാപാരി വ്യവസായി സിമിതി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടുപ്പ് കൂട്ടി വഴിയോരത്ത് ഭക്ഷണം പാകംചെയ്ത് പ്രതിഷേധ സത്യഗ്രഹം സംഘടിപ്പിച്ചു. പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാന്‍ വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ഒപ്പുശേഖരണം നടത്തി. 1000, 500 രൂപ നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട ഉണ്ടായ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുന്നുമ്മല്‍ സത്യഗ്രഹം നടത്തിയത്. പ്രതിഷേധ സത്യഗ്രഹം സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് ദിനേഷ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എം നിസാര്‍ അലി അധ്യക്ഷനായി. കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി നാണത്ത് മുഹമ്മദ് അലി, പി സുനില്‍കുമാര്‍ , കാസിം വാടി, എ പുഷ്പാംഗദന്‍, ഹംസ പുല്ലാട്ടില്‍ എന്നിവര്‍ സംസാരിച്ചു. കെ സുബ്രഹ്മണ്യന്‍ സ്വാഗതവും എന്‍ വേണുഗോപാലന്‍ നന്ദിയും പറഞ്ഞു.

Share this post: