Top Stories
ശമ്പള പ്രതിസന്ധി: എന്‍ജിഒ അസോസിയേഷന്‍ ട്രഷറിക്ക്‌ മുന്നില്‍ പട്ടിണി സമരം നടത്തി
December 03, 2016

03-Dec-2016

മലപ്പുറം: ശമ്പള വിതരണം ട്രഷറി വഴിയാകുന്നതിന്‌ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ കേരള എന്‍ജിഒ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ജില്ലാ ട്രഷറിക്ക്‌ മുന്നില്‍ പട്ടിണി സമരം നടത്തി.
ശമ്പളം പണമായി ട്രഷറി വഴി വിതരണം ചെയ്യുക, കറന്‍സി ലഭ്യത ഉറപ്പുവരുത്തുക, പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു. ജില്ലാ പ്രസിഡന്റ്‌ വി പി ദിനേഷിന്റെ അധ്യക്ഷതയില്‍ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി ഉണ്ണികൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു.
സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗങ്ങളായ ശിവദാസ്‌ പിലാപറമ്പില്‍, എ ഗോപാലകൃഷ്‌ണന്‍, എം പ്രസന്നചന്ദ്രന്‍, എം നാരായണന്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ പി ജാഫര്‍ സ്വാഗതവും ട്രഷറര്‍ വിഷ്‌ണുദാസ്‌ നന്ദിയും പറഞ്ഞു. പ്രകടനത്തിന്‌ വി പി മുസ്‌തഫ, എ കെ പ്രവീണ്‍, അഷറഫ്‌ പാറശ്ശേരി, അനൂപ്‌ തമ്പി, കെ ഷബീറലി, ടി ഹബീബ്‌ റഹ്മാന്‍, വൈ ഷാജി, എ കെ അഷ്‌റഫ്‌, കരീം മേച്ചേരി, സുനില്‍കാരക്കാട്‌, മോഹനന്‍ പടിഞ്ഞാറ്റുമുറി,
എം കെ ഗോവിന്ദന്‍ നമ്പൂതിരി കെ അബ്‌ദുല്‍ ഷുക്കൂര്‍, വി കെ കൃഷ്‌ണപ്രസാദ്‌, എന്‍ മോഹന്‍ദാസ്‌, ലിജോ ബെനറ്റ്‌ സി ബിനിഷ്‌, സി അഫ്‌താര്‍ അലി, ഒ സുനില്‍, എം എസ്‌ ഷിബുകുമാര്‍, കെ മുഹമ്മദാലി, എം കെ അബ്‌ദുല്‍മജീദ്‌ നേതൃത്വം നല്‍കി.

Share this post: