28-Jun-2017
കൊണ്ടോട്ടി : ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ എം സി സി ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സി എച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വരൂപിച്ച പതിനഞ്ച് ലക്ഷം രൂപയുടെ ഫണ്ട് ഇന്ന് വൈകിട്ട് 4ന്് കൊണ്ടോട്ടി സീതീഹാജി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന് കൈമാറും. പഴേരി കുഞ്ഞിമുഹമ്മദിന്റെ അധ്യക്ഷതയില്‍ നീറാട് മുസ്ലിം ലീഗ് ഓഫീസില്‍ ചേര്‍ന്ന യോഗം ഫണ്ട് കൈമാറല്‍ ചടങ്ങ് തീരുമാനിച്ചു.
പാണക്കാട് ബഷീര്‍ അലി ശിഹാബ് തങ്ങള്‍, ഇ ടി മുഹമ്മദ് ബഷീര്‍ എംപി , എംപി അബ്ദുസ്സമദ്സമാദാനി, ടി വി ഇബ്രാഹിം, കെ പി മുഹമ്മദ് കുട്ടി, അരിമ്പ്ര അബൂബക്കര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും. ജിദ്ദയിലുള്ള കൊണ്ടോട്ടി മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് കമ്മറ്റികളും കൊണ്ടോട്ടി മുനിസിപ്പല്‍ കമ്മറ്റിയും സ്വരൂപിച്ച തുക കൈമാറുന്ന പ്രസ്തുത ചടങ്ങിലേക്ക് നാട്ടിലുള്ള മുഴുവന്‍ കെ എം സി സി പ്രവര്‍ത്തകരും പ്രസ്ഥാനബന്ധുക്കളും സംബന്ധിക്കണമെന്ന് കെ എം സി സി നേതാക്കള്‍ എന്നിവര്‍ അറിയിച്ചു.