Top Stories
ശുദ്ധമായ പാലുല്‌പാദന പരിശീലനം
June 22, 2017

22-Jun-2017
മലപ്പുറം : ബേപ്പൂര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്ക്‌ ജൂണ്‍ 23, 24 തിയ്യതികളില്‍ പരിശീലനം സംഘടിപ്പിക്കുന്നു. പാലിന്റെ ഗുണനിലവാരം, മെച്ചപ്പെട്ട പാല്‍വില ലഭ്യമാക്കല്‍, ശാസ്‌ത്രീയ കറവരീതി, അനുബന്ധനിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ്‌ പരിശീലനം. താല്‍പര്യമുളളവര്‍ ജൂണ്‍ 23ന്‌ രാവിലെ 10 നകം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പു സഹിതം പരിശീലന കേന്ദ്രത്തില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബ്ലോക്ക്‌ തലത്തിലുള്ള ക്ഷീര വികസന സര്‍വ്വീസ്‌ യൂണിറ്റുമായി ബന്ധപ്പെടാം. ഫോണ്‍ 0495 2414579 .

Share this post: