Top Stories
‘ശ്യാമമാധവം’ ചുമര്‍ ചിത്ര പ്രദര്‍ശനം മലപ്പുറത്ത്‌ ആരംഭിച്ചു
March 27, 2016

27, March 2016
syamamadhavamമലപ്പുറം : പ്രഭാവര്‍മ്മയുടെ വയലാര്‍ അവാര്‍ഡ് നേടിയ ‘ശ്യാമാമാധവ” ത്തെ അടിസ്ഥാനമാക്കിയുള്ള ചുമര്‍ചിത്രങ്ങളുടെ പ്രദര്‍ശനം മലപ്പുറം കോട്ടക്കുന്ന് ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു. ശ്യാമമാധവാത്തിലെ രംഗങ്ങളാണ് ഇവിടെ ചിത്രങ്ങളിലൂടെ പുനര്‍ജനിക്കുന്നത്.
syamamadhavam2

മലപ്പുറം ഡി.ടി.പി.സിയും വര്‍ണ്ണരേഖയും ചേര്‍ന്നൊരുക്കുന്ന പ്രദര്‍ശനത്തില്‍ 30 ഓളം ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മഞ്ചേരി സ്വദേശി ബാബുരാജ് എളങ്കൂര്‍, ചിത്രകലാധ്യാപകനായി വിരമിച്ച പി.വി. നാരായണന്‍കുട്ടി, ചുമര്‍ ചിത്രകലാ വിദ്യാര്‍ഥി നിനോദ് എന്നിവരാണ് ചിത്രങ്ങള്‍ ഒരുക്കിയത്.
syamamadhavam3
പ്രദര്‍ശനത്തിന്‍റെ ഉദ്ഘാടനം പ്രഭാവര്‍മ്മ നിര്‍വ്വഹിച്ചു. ചടങ്ങില്‍ കെ.പി.അനില്‍ അധ്യക്ഷനായിരുന്നു. ജില്ലാ മെഡിക്കല്‍ഓഫീസര്‍ വി. ഉമ്മര്‍ ഫാറൂഖ്, അങ്ങാടിപ്പുറം ശ്രീരാഗം അക്കാദമി ഡയറക്ടര്‍ ഡോ. കെ.പി. ദാമോദരന്‍ നമ്പൂതിരി, മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റ്, ഒ സഹദേവന്‍, പി.ജി. വിശ്വംഭരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share this post: