Top Stories
സംഘാടക സമിതി രൂപീകരിച്ചു
November 24, 2016

24-Nov-2016

മലപ്പുറം: നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, മണല്‍വാരല്‍ നിരോധനം പിന്‍വലിക്കുക, നിര്‍മ്മാണ തൊഴിലാളികളെ ആരോഗ്യ ഇന്‍ഷൂറന്‍സ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, റേഷന്‍ കാര്‍ഡില്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത തൊഴിലാളികള്‍ക്ക്‌ രണ്ട്‌ രൂപക്ക്‌ അരി നല്‍കുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ കാലതാമസം കൂടാതെ വിതരണം ചെയ്യുക, ക്ഷേമനിധി ബോര്‍ഡിലേക്കുള്ള സെസ്‌ പിരിവ്‌ ഊര്‍ജ്ജിതപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കൊണ്ട്‌ സ്റ്റേറ്റ്‌ കണ്‍സ്‌ട്രക്ഷന്‍ വര്‍ക്കേഴ്‌സ്‌ യൂണിയന്‍ സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ സമരങ്ങള്‍ക്ക്‌ മുന്നോടിയായി സംഘടിപ്പിച്ച സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണയോഗം പി ഉബൈദുള്ള എം എല്‍ എ ഉദ്‌ഘാടനം ചെയ്‌തു. എം എ കരീം അധ്യക്ഷത വഹിച്ചു. യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി അബ്‌ദുല്‍നാസര്‍ സമര പ്രഖ്യാപനരേഖ അവതരിപ്പിച്ചു. അഡ്വ. എം റഹ്‌മത്തുള്ള, കെ ടി കുഞ്ഞാന്‍, എം എ മുസ്‌തഫ, പി അബ്‌ദുല്‍റസാക്ക്‌, ബി കെ സൈതു, അടാട്ട്‌ ചന്ദ്രന്‍, കെ ടി ഹംസപ്പ, പി എ അബ്‌ദുസലാം, ഇ അബ്‌ദുറഹിമാന്‍, സി പി കുഞ്ഞമ്മദ്‌, ബി പി മുഹമ്മദ്‌ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായി പി ഉബൈദുള്ള (ചെയര്‍മാന്‍), എം എ കരീം (വര്‍ക്കിങ്ങ്‌ ചെയര്‍മാന്‍), സി അബ്‌ദുല്‍നാസര്‍ (ജന.കണ്‍വീനര്‍), സി പി കുഞ്ഞമ്മദ്‌ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Share this post: