07-Dec-2016
മഞ്ചേരി: സുഹൃത്തിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) വെറുതെ വിട്ടു. ആതവനാട് സ്വദേശി അബ്ദുല്‍ ഷുക്കൂറിനെയാണ് തെളിവുകളുടെ അഭാവത്തില്‍ ജഡ്ജി കെ എന്‍ രഞ്ജിത്ത് വെറുതെ വിട്ടത്.
ആതവനാട് പാറയില്‍ വട്ടമണ്ണില്‍ സക്കീര്‍ ഹുസൈനാണ് കൊല്ലപ്പെട്ടത്. 2006 ആഗസ്റ്റ് 13നാണ് കേസിന്നാസ്പദമായ സംഭവം. സുഹൃത്തുക്കളായ ഇരുവരും കിണറ്റിന് കരയിലിരുന്നു സംസാരിച്ചു കൊണ്ടിരിക്കെ വാക്തര്‍ക്കമുണ്ടാകുകയും പ്രതി സക്കീര്‍ ഹുസൈനെ കല്ല് കൊണ്ട് തലക്കടിച്ച് കിണറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്. പ്രതിക്കു വേണ്ടി അഡ്വ. കെ എ ജബ്ബാര്‍ ഹാജരായി.