14-Jun-2017
മലപ്പുറം: കേന്ദ്ര ഗവണ്മെന്റിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന സബ്കാ സാഥ് സബ്കാ വികാസ്’ സമ്മേളനം ജൂണ്‍ 14 മലപ്പുറം ടൗണ്‍ ഹാളില്‍ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന പരിപാടിയില്‍ റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയര്മാന് എച്ച് രാജ മുഖ്യാഥിതിയാകും. മലപ്പുറം എം പി പി കെ കുഞ്ഞാലിക്കുട്ടി, എംഎല്‍എ പി ഉബൈദുള്ള, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സി എച്ച് ജമീല, ജില്ലാ കളക്ടര്‍ അമിത് മീണ എന്നിവര്‍ പങ്കെടുക്കും. കേന്ദ്ര ഗവണ്മെന്റിന്റെ മൂന്നു വര്‍ഷത്തെ ഭരണ നേട്ടങ്ങളെ സംബന്ധിച്ച വീഡിയോ പ്രദര്‍ശനവും ചിത്രപ്രദര്‍ശനവും നടക്കും. ദേശീയ പാതാ അതോറിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിനോടനുബന്ധിച്ച് കേന്ദ്ര ഗവണ്മെന്റ് പദ്ധതികളെ കുറിച്ചുള്ള വിശദീകരണവും ചര്‍ച്ചയുമുണ്ടാകും. പരിപാടിയുടെ ഭാഗമായി ഏറനാട് മണ്ഡലത്തിലെ ഓടക്കയം ആദിവാസി കോളനിയും മുഖ്യാതിഥികള്‍ സന്ദര്‍ശിക്കും.