Top Stories
സമഗ്ര മാലിന്യ നിര്‍മ്മാജനം: ആഗസ്റ്റ്‌ 15ന്‌ തുടക്കമാവും
July 20, 2017

20-Jul-2017
മലപ്പുറം : സമഗ്ര മാലിന്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് ഹരിത കേരളം മിഷന്‍ തുടക്കമിടുന്ന `മാലിന്യത്തില്‍ നിും സ്വാതന്ത്ര്യം’ പദ്ധതിക്ക്‌ ആഗസ്റ്റ്‌ 15 ന തുടക്കമാവും. പതാക ഉയര്‍ത്തലിന്‌ ശേഷം മന്ത്രിമാര്‍, ‘മാലിന്യത്തില്‍ നിും സ്വാതന്ത്ര്യം’ പ്രഖ്യാപനം നടത്തും. കൂടാതെ എം.എല്‍.എ.മാര്‍, എം.പി.മാര്‍, മറ്റ്‌ ജനപ്രതിനിധികള്‍ എിവര്‍ ഗൃഹസന്ദര്‍ശനം നടത്തി ലഘുലേഖകളും വിതരണം ചെയ്യും. മാലിന്യം ഉല്‍പാദിപ്പിക്കുന്നവരുടെ ഉത്തരവാദിത്വത്തില്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കണമെന്നതാണ്‌ സര്‍ക്കാര്‍ സമീപനം. ഇതിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ്‌ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ തോറും നടപ്പിലാക്കുന്നത്‌. അജൈവ മാലിന്യങ്ങളുടെ കാര്യത്തില്‍ ഇവയുടെ ഉപയോഗം കുറയ്‌ക്കാനും പുനരുപയോഗം വര്‍ദ്ധിപ്പിക്കാനും പുന:ചംക്രമണം നടത്താനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം.

ഇതിന്റെ ഭാഗമായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യ സംസ്‌കരണത്തെക്കുറിച്ചുള്ള സമഗ്രമായ വിവര ശേഖരണം ആഗസ്റ്റ്‌ ആറ്‌ മുതല്‍ 13 വരെ നടത്തും. ഒരു കുടുംബശ്രീ പ്രവര്‍ത്തകയും ഒരു സദ്ധ പ്രവര്‍ത്തകനും (റസിഡന്‍സ്‌ അസോസിയേഷന്‍, വിദ്യാര്‍ത്ഥികള്‍, ക്ലബുകള്‍, വിരമിച്ചവര്‍…) അടങ്ങുന്ന സംഘം ടീമായി 40-50 വീടുകള്‍ സന്ദര്‍ശിക്കും. ഇതിനായി വാര്‍ഡ്‌ മെമ്പറുടെ നേതൃത്വത്തില്‍ ജൂലൈ 26നകം വാര്‍ഡ്‌ തല സാനിറ്റേഷന്‍ സമിതി യോഗം ചേരുകയും ഗൃഹസന്ദര്‍ശന ടീം രൂപീകരിക്കുകയും വേണം. തദ്ദേശ ഭരണ സ്ഥാപനതല മിഷനുകളുടെ യോഗം ജൂലൈ 22നകം ചേര്‍്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ രൂപരേഖയൊരുക്കണം. ജൂലൈ – ആഗസ്റ്റ്‌ മാസങ്ങളില്‍ ചേരു ഗ്രാമ സഭകളില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യണം.
വിവര ശേഖരണത്തിനൊടുവില്‍ ഓരോ വാര്‍ഡിലും ആഗസ്റ്റ്‌ 15 ന്‌ വൈകുരേം നാല്‌ മുതല്‍ ഏഴ്‌ വരെ ‘ശുചിത്വ സംഗമങ്ങള്‍’ സംഘടിപ്പിക്കുകയും അവസ്ഥാ വിശകലന റിപ്പോര്‍`്‌ പ്രഖ്യാപിക്കുകയും വേണം. അ േദിവസം ഇതോടനുബന്ധിച്ച്‌ റാലികള്‍, സ്വാപ്‌ ഷോപ്പുകള്‍, പാഴ്‌വസ്‌തു ശേഖരിക്കുവരുടെയും വ്യാപാരികളുടെയും അനുഭവ വിവരണം, ശുചിത്വ ഗാന സന്ധ്യ, നാടന്‍ പാ`ുകള്‍, സ്‌കിറ്റുകള്‍, എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും വൈകീ`്‌ ഏഴിന്‌ ശുചിത്വ ദീപം തെളിയിക്കലും പ്രതിജ്ഞ ചൊല്ലലും ചുവരെഴുത്ത്‌ തുടങ്ങി വിവിധ പരിപാടികളും ഇതോടൊപ്പം നടത്തണം.
മേല്‍ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാനാവശ്യമായ നടപടികള്‍ എല്ലാവരും കൈക്കൊള്ളണമെ്‌ ജില്ലാ കലക്‌ടര്‍ അഭ്യര്‍ത്ഥിച്ചു.
മേല്‍ പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുതിന്റെ ഭാഗമായുള്ള ജില്ലാതലത്തല്‍ നടക്കു `ോക്ക്‌, മുനിസിപ്പല്‍ തല റിസോഴ്‌സ്‌ പേഴ്‌സമാര്‍ക്കുള്ള പരിശീലനം ജൂലൈ 22ന്‌ രാവിലെ 10 മുതല്‍ വൈകി`്‌ നാല്‌ വരെ ശുചിത്വ മിഷന്‍ ഓഫീസിന്‌ മുകള്‍ നിലയിലുള്ള പി.എ.യു ഹാളില്‍ നടത്തും.
തുടര്‍്‌ ഇവരുടെ നേതൃത്വത്തില്‍ `ോക്ക്‌/ മുനിസിപ്പല്‍ തലങ്ങളില്‍ ജൂലൈ 28നകം ഗ്രാമ പഞ്ചായത്ത്‌ / മുനിസിപ്പല്‍ റിസോഴ്‌സ്‌ പേഴ്‌സമാര്‍ക്കുള്ള പരിശീലനവും തുടര്‍്‌ ഇവരുടെ ഉത്തരവാദിത്വത്തില്‍ ജൂലൈ 30നകം തദ്ദേശ ഭരണ സ്ഥാപനത്തില്‍ ഗൃഹ സന്ദര്‍ശന ടീം / ടീം ലീഡര്‍മാര്‍ക്കുള്ള പരിശീലനവും നല്‍കും.

Share this post: