Top Stories
സമരത്തില്‍ അമര്‍ഷം പൂണ്ടവര്‍ പ്രതികാര നടപടി സ്വീകരിക്കുന്നതായി യൂത്ത് ലീഗ്
December 25, 2016

25-Dec-2016

പൊന്നാനി: ചെറുവായ്ക്കര സ്‌കൂളിലെ പ്രധാനധ്യാപികക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ നടപടി ആവശ്യപ്പെട്ട് ഉപജില്ലാ വിദ്യാഭ്യാസ ഒഫീസറെ യൂത്ത് ലീഗ് ഉപരോധിച്ചിരുന്നു. എന്നാല്‍ സമരത്തില്‍ അമര്‍ഷം പൂണ്ടവര്‍ തെറ്റായ സമീപനങ്ങളാണ് ആവര്‍ത്തിക്കുന്നതെന്നും സമരത്തിനോട് യാതൊരു ബന്ധവുമില്ലാത്ത പി.ടി.എ അംഗവും താലൂക്ക് ആശുപത്രി അറ്റന്ററുമായ അബ്ദുല്‍ റസാഖിനെതിരെ ആക്ഷേപം ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും യൂത്ത് ലീഗ് മുന്‍സിപ്പല്‍ കമ്മിറ്റി വ്യക്തമാക്കി. പത്തോളം പരാതികളും ബാലാവകാശ കമ്മീഷന്റെ താക്കീതും നിലനില്‍ക്കെ പ്രധാനധ്യാപികയെ സംരക്ഷിച്ച് സ്‌കൂളിനെ തകര്‍ക്കാന്‍ സി.പി.എം. നേതൃത്വം ശ്രമിക്കുന്നത് എന്ത് വില കൊടുത്തും ചെറുക്കുമെന്നും യൂത്ത് ലീഗ് ഭാരവാഹികള്‍ വ്യക്തമാക്കി. ഷബീര്‍ ബിയ്യം, ഫൈസല്‍ കടവ്, മന്‍സൂര്‍ നാലകത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share this post: