Top Stories
സമ്പൂര്‍ണ്ണ പെന്‍ഷന്‍ വാര്‍ഡ്‌ എന്ന ചുവടുവെപ്പിലേക്ക് 31- )o വാര്‍ഡ്‌
December 12, 2016

11-Dec-2016
മലപ്പുറം: അര്‍ഹതയുള്ള എല്ലാവര്ക്കും പെന്‍ഷന്‍ എന്ന ചുവടുവേപ്പിലേക്ക് 31-)o വാര്‍ഡ്‌. മലപ്പുറം നഗരസഭയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള ഈ വാര്‍ഡില്‍ ഇത്തരം ഒരു ദൗത്യം ഏറ്റെടുത്ത്‌ സമ്പൂര്‍ണ്ണ പെന്‍ഷന്‍ വാര്‍ഡാക്കാനുള്ള നടപടിക്രമങ്ങള്‍ ദ്രുതഗതിയില്‍ സ്വീകരിച്ചു വരുന്നതായി കൌണ്‍സിലര്‍ കൊന്നോല സുമയ്യ അന്‍വര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി പുതുതായി 43 പേര്‍ക്ക് പെന്‍ഷന്‍ പാസ്സാക്കിയെടുക്കാന്‍ കഴിഞ്ഞ ഒരു വര്ഷംകൊണ്ട് സാധിച്ചു. ഇത്തരം ആളുകളെ കണ്ടെത്താന്‍ വേണ്ട സര്‍വ്വേ വാര്‍ഡില്‍ പുരോഗമിക്കുന്നു. ഹാജിയാര്‍പ്പള്ളി, പാമ്പാട് ഫ്ലാറ്റ്,കൈനോട്,പുല്‍പ്പറമ്പ്, വട്ടപ്പാറമ്പ്, ഇത്തിള്‍പ്പറമ്പ്, എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന വലിയ വാര്‍ഡില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ അര്‍ഹാരയവര്‍ക്കും പെന്‍ഷന്‍ വാങ്ങി കൊടുത്തുകൊണ്ടു നഗരസഭയില്‍ തന്നെ ഒരു വര്‍ഷ കാലയളവില്‍ ഏറ്റവും കൂടുതല്‍ പെന്‍ഷന്‍ പാസ്സായ വാര്‍ഡും 31ആണ്. മുഴുവന്‍ പെന്‍ഷനും വീട്ടിലെത്തിക്കുന്നതിന്റെയും കുടിശ്ശിക തീര്‍ക്കുന്നതിന്റെയും ഭാഗമായി കഴിഞ്ഞ സെപ്തംബര്‍ വരെയുള്ള പെന്‍ഷന്‍ കേരളസര്‍ക്കാര്‍ ഓരോരുത്തര്‍ക്കും ആയിരകണക്കിന് രൂപയായാണ് കയ്യിലെത്തിച്ചത്.ഈ വാര്‍ഡില്‍ മാത്രം 192 പേര്‍ക്കായി 14ലക്ഷത്തോളം രൂപയാണ് വിതരണം ചെയ്തത്. ഈ സമയത്ത് പെന്‍ഷന്‍ ലഭിക്കാത്ത വാര്‍ഡിലെ ആറു പെന്‍ഷന്‍ക്കാര്‍ക്ക് തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കുന്നതിനു വേണ്ട നടപടികള്‍ പൂര്‍ത്തീകരിച്ചു. പുതുതായി പാസ്സായ 43പെന്‍ഷന്‍കാര്‍ക്ക് സര്‍ക്കാര്‍ അനുമതി ലഭിക്കുന്നമുറക്ക് പെന്‍ഷന്‍ ലഭിക്കുന്നതാണ്. പെന്‍ഷന്‍ വിതരണം കുറ്റമറ്റതാക്കാനും വീട്ടിലേക്ക് നേരിട്റെത്തിക്കുന്നതില്‍ വന്ന അപാകതകള്‍ പരിഹരിക്കുന്നതിനും വേണ്ടി മുഴുവന്‍ ക്ഷേമ പെന്ഷന്‍കാരുടെയും നിലവിലെ മേല്‍വിലാസം എടുത്തു ഡാറ്റ എന്‍ട്രി നടപടികള്‍ പൂര്‍ത്തിയാക്കി. സെപ്തംബറില്‍ വിതരണം ചെയ്ത സമയത്ത് പല പെന്‍ഷനുകളും മറ്റു വാര്‍ഡുകളിലേക്കും പോയിരുന്നു അത്തരം അപാകതകളും ഇരട്ടപെന്‍ഷനുകളും കണ്ടെത്തുന്നതിനും സര്‍വ്വേ സഹായകരമായി.ജനുവരി ആദ്യത്തോടുകൂടി ഇനി കിട്ടാനുള്ള മൂന്നു മാസത്തെ പെന്‍ഷന്‍ വിതരണവും നടക്കുമെന്നാണ് അറിയുന്നത്.

Share this post: