Top Stories
സര്‍വകലാശാലയുടെ ദര്‍ശനരേഖ ചര്‍ച്ച ചെയ്യുന്നു
November 26, 2016

26-Nov-2016
മലപ്പുറം: അഞ്ചാംവര്‍ഷത്തിലേയ്‌ക്ക്‌ കടക്കുന്ന സന്ദര്‍ഭത്തില്‍ അടുത്ത 15 വര്‍ഷങ്ങള്‍ക്കുള്ളില്‍ മലയാളസര്‍വകലാശാലയുടെ ഭൗതികസൗകര്യ ങ്ങളിലും അക്കാദമിക പ്രവര്‍ത്തനങ്ങളിലും പ്രസിദ്ധീകരണങ്ങളിലും പ്രോജക്ട്‌ മറ്റ്‌ പ്രവര്‍ത്തനങ്ങളിലും ഏതൊക്കെ ലക്ഷ്യങ്ങള്‍ നേടണമെന്ന്‌ നിര്‍വചിക്കുന്ന ഒരു ദര്‍ശനരേഖ വിപുലമായ ചര്‍ച്ചയ്‌ക്ക്‌ വിധേയമാക്കു കയാണ്‌. സര്‍വകലാശാലയുടെ വിവിധ സമിതികളിലെ അംഗങ്ങളും അദ്ധ്യാപകരും ഗവേഷക വിദ്യാര്‍ത്ഥികളും മറ്റു ക്ഷണിതാക്കളുമടങ്ങുന്ന സദസ്സിന്‌ മുമ്പാകെ നവംബര്‍ 30 ന്‌ കരട്‌ ദര്‍ശനരേഖ അവതരിപ്പിക്കും. തപാലിലും കരട്‌രേഖ അയച്ചുകൊടുക്കുന്നുണ്ട്‌.

ഈ വിധം ലഭിക്കുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമെല്ലാം പരിഗണിച്ച്‌ കരട്‌രേഖ പരിഷ്‌കരിച്ച്‌, ദര്‍ശന-ദൗത്യരേഖ ഡിസംബര്‍ മാസത്തില്‍ പ്രസിദ്ധീകരിക്കും. സര്‍വകലാശാലയുടെ അസൂത്രിതമായ വികസനത്തിനു ള്ള ആധാരമായിരിക്കും ദര്‍ശന-ദൗത്യരേഖ 2032.

Share this post: