Top Stories
സഹകരണ രത്ന അവാര്‍ഡ് ജേതാവ് വി.കെ.ഹരികുമാറിനു സ്വീകരണം
March 28, 2016

V K Harikumar 28, March 2016
എ.ആര്‍.നഗര്‍ : സഹകരണ രത്ന അവാര്‍ഡ് ജേതാവും കേരളത്തിലെ സഹകരണ സംഘങ്ങളുടെ ആധുനിക വല്‍ക്കരണ കമ്മിറ്റിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത ശ്രീ. വി.കെ.ഹരികുമാറിനു എ.ആര്‍.നഗര്‍ പഞ്ചായത്ത്‌ പൌരാവലിയും എ.ആര്‍.നഗര്‍ സഹകരണ ബാങ്ക് ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് സ്വീകരണം നല്‍കുന്നു. ഈ വരുന്ന ബുധനാഴ്ച ( 30, മാര്‍ച്ച് ) കൂരിയാട് ഓഡിറ്റോറിയത്തില്‍ വെച്ചാണ് സ്വീകരണം. ശ്രീ.വി.കെ. ഹരികുമാര്‍ എ.ആര്‍. നഗര്‍ സഹകരണ ബാങ്കിന്‍റെ സെക്രട്ടറിയും സി.ഇ.ഒയുമായി പ്രവര്‍ത്തിച്ചു വരികയാണ്.

ചടങ്ങിന്റെ ഉദ്ഘാടനം മലപ്പുറം ജില്ലാ കലക്ടര്‍ ശ്രീ.കെ.ഭാസ്കരന്‍ ഐ.എ.എസ് നിര്‍വ്വഹിക്കും. ഉപഹാര സമര്‍പ്പണം കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ശ്രീ. കെ. മുഹമ്മദ്‌ ബഷീര്‍ നിര്‍വ്വഹിക്കും.

Share this post: