27-Dec-2016
പരപ്പനങ്ങാടി: ശാരീരിക മാനസിക പരിമിധികളോടെ പിറന്നുവീഴുന്ന കുട്ടികള്‍ സമൂഹത്തില്‍നിന്ന് മാറിനില്ക്കേണ്ടവരല്ല. ദൈനംദിന ജീവിതത്തില്‍ ധാരാളം ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ അവര്‍ക്കു സാധിക്കും. ഒരു കൈത്താങ്ങ്, ഒരു സ്പര്‍ശം അവര്‍ നമ്മളില്‍ നിന്ന് ആഗ്രഹിക്കുന്നു.അത്തരം ഇടപെടലുകള്‍ ഇവരുടെ ജീവിതത്തെ മാറ്റിമറിച്ചേക്കാം. വ
ിവിധങ്ങളായ ക്ലാസുകള്‍, പ്രഗത്ഭരുടെ സാന്നിധ്യം, പഠനയാത്ര എന്നിവ ഉള്‍ക്കൊള്ളിച്ചു കൊണ്ട് നടത്തപ്പെടുന്ന ക്യാമ്പ് വന്‍ വിജയമാക്കണമെന്ന് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് നസീമ, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഹനീഫ കൊടപ്പാളി, അംബിക, ബി പി ഒ വിജയകുമാര്‍, പി ടി എ പ്രസിഡണ്ട് ഷെരീഫ്, കൃഷ്ണന്, മോഹനന് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.