Top Stories
സായാഹ്ന ധര്‍ണ്ണ നടത്തി
November 24, 2016

24-Nov-2016

മലപ്പുറം: 500, 1000 നോട്ടുകള്‍ നിരോധിച്ചതുമൂലം പൊതുജനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും ഉണ്ടായ ബുദ്ധിമുട്ടുകള്‍ ഉടന്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മക്കരപ്പറമ്പ യൂണിറ്റ്‌ ഒരു മണിക്കൂര്‍ കടകളടച്ച്‌ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ മണ്ഡലം പ്രസിഡണ്ട്‌ സലാം വെങ്കിട്ട ഉദ്‌ഘാടനം ചെയ്‌തു. പ്രതിഷേധ പ്രകടനത്തിന്‌ യൂണിറ്റ്‌ സെക്രട്ടറി രാജീവ്‌, ട്രഷറര്‍ നസീം ചോലക്കല്‍, മണ്ഡലം സെക്രട്ടറി അനീസ്‌ മല്ലപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

Share this post: